ന്യൂഡൽഹി: മുനിസിപ്പൽ ആശുപത്രിയിൽ വെച്ച് ഡോക്ടർമാരെ മർദ്ദിച്ച കേസിൽ കല്യാൺ-ഡോംബിവ്ലി മുനിസിപ്പൽ കോർപ്പറേഷൻ കൗൺസിലർക്കും മറ്റ് മൂന്ന് പേർക്കും ബോംബെ ഹൈക്കോടതി നൽകിയ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. ജനപ്രതിനിധികൾക്ക് പൊലീസിന്റെയോ അഡ്മിനിസ്ട്രേറ്ററുടെയോ കോടതിയുടെയോ റോൾ ഏറ്റെടുക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മെഹ്ത എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
ജനങ്ങളിൽ നിന്നുള്ള അംഗീകാരത്തെ വ്യക്തിപരമായ അധികാരത്തിന്റെയോ, മറ്റുള്ളവരെ ഭയപ്പെടുത്തുന്നതിനുള്ള അനിയന്ത്രിതമായ ശക്തിയുടെയോ ഉറവിടമായി കാണാൻ കഴിയില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.
"ജനാധിപത്യം വോട്ടിലൂടെയാണ് അധികാരം നൽകുന്നത്, എന്നാൽ ആ അധികാരത്തിന്റെ വിനിയോഗം നിയമത്തിന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ടായിരിക്കണം," ബെഞ്ച് പറഞ്ഞു.
സംഭവത്തെക്കുറിച്ച്
2026 ജൂലൈയിൽ, പ്രസവ വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടർ ഉൾപ്പെടെ മൂന്ന് ഡോക്ടർമാരെ കൗൺസിലർ രമേഷ് സുക്ര്യ മാത്രെയും മറ്റ് മൂന്ന് പേരും ചേർന്ന് അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തു എന്നാണ് കേസ്. ......
ന്യൂഡൽഹി:ഡൽഹിയിൽ, ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്ദറിൽ പ്രതിഷേധ പ്രകടനം നടത്താൻ ഡൽഹി പോലീസ് അനുമതി നിഷേധിച്ചതിനെതിരെ ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു.
IYC പ്രസിഡന്റ് ഉദയ് ഭാനു ചിബ് സമർപ്പിച്ച ഹർജിയിൽ, ഒക്ടോബർ 1-ന് പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് പോലീസ് പുറപ്പെടുവിച്ച ഉത്തരവിനെയാണ് ചോദ്യം ചെയ്യുന്നത്.
100 മുതൽ 150 വരെ ആളുകൾ പങ്കെടുക്കുന്ന സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കുന്നതിനായി സെപ്റ്റംബർ 25-നാണ് IYC അനുമതി തേടി അപേക്ഷ നൽകിയത്. സുരക്ഷ, ഗതാഗതം, ക്രമനം, പൊതുസമാധാനം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ നിയമപരമായ വ്യവസ്ഥകളും പാലിക്കാമെന്നും അവർ ഉറപ്പ് നൽകിയിരുന്നു. ......
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ സ്ഥാനത്തുനിന്നുള്ള രാജി തീരുമാനം ആർ. ശ്രീലേഖ പിൻവലിച്ചേക്കുമെന്ന് സൂചന.......
കക്കുളത്ത് അബ്ദുൽ ഖാദർ
(സംസ്ഥാന മുസ്ലിം ലീഗ് കൗൺസിലർ )
ഖത്തറിലെ മലയാളി പൊതുമണ്ഡലത്തിലും തൃശ്ശൂർ ജില്ലയിലെ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലും മായാത്ത മുദ്ര പതിപ്പിച്ച മികച്ച സംഘാടകനും പ്രഭാഷകനുമാണ് സയ്യിദ് എസ്.കെ. ഹാഷിം തങ്ങൾ. ......
തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഉയർന്ന പഴയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, 2006ലെ വിജിലൻസ് പ്രാഥമികാന്വേഷണവുമായി ബന്ധപ്പെട്ട ഫയലുകൾ തേടി സംസ്ഥാന ആഭ്യന്തരവകുപ്പ്. മലേഷ്യൻ പൗരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്ന് നടത്തിയ വിജിലൻസ് അന്വേഷണത്തിന്റെ രേഖകളാണ് ആഭ്യന്തരവകുപ്പ് പരിശോധിക്കുന്നത്.
കേസിൽ പുനരന്വേഷണം നടത്താൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകിയതായാണ് വിവരം. ......
മേടം: അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയവും അംഗീകാരവും ആരോഗ്യപരമായ നേട്ടങ്ങളും പ്രതീക്ഷിക്കാം. എന്നാൽ വൈകിട്ട് 6ന് ശേഷം കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, യാത്രാതടസ്സം, അഭിപ്രായവ്യത്യാസം എന്നിവയ്ക്ക് സാധ്യത.
ഇടവം: കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യ പകുതി വരെ ജനിച്ചവർക്ക് പകൽസമയം അത്ര അനുകൂലമല്ല. ......
ചെന്നൈ: വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു (94) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ശനിയാഴ്ച രാത്രിയോടെയാണ് അന്തരിച്ചത്.
വ്യത്യസ്തമായ കഥപറച്ചിലും പരീക്ഷണാത്മകമായ ആഖ്യാനരീതിയും കൊണ്ട് ഇന്ത്യൻ സിനിമയിൽ തന്റേതായ ഇടം നേടിയ സംവിധായകനായിരുന്നു സിംഗീതം ശ്രീനിവാസ റാവു. ......
80 വയസുള്ള പാസ്റ്റർ പ്രായപൂർത്തിയാകാത്ത കുഞ്ഞിനെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് വെളിപ്പെടുത്തി ആക്റ്റിവിസ്റ്റ് ദിയ സന. ദിയ സനയുടെ സുഹൃത്തിന്റെ മകളാണ് ഒരു വർഷത്തോളം പീഡനത്തിനിരയായത്. ......

ആലപ്പുഴ: സാമൂഹിക പരിഷ്കർത്താവ്, വിപ്ലവകാരി, പത്രപ്രവർത്തകൻ തുടങ്ങിയ നിലകളിലൂടെ ചരിത്രപുരുഷനായ ദേശാഭിമാനി ടി.കെ മാധവന്റെ സ്മരണയ്ക്കായി ടി.കെ മാധവൻ മെമ്മോറിയൽ ട്രസ്റ്റ് ഏർപ്പെടുത്തിയ 'ദേശീയോദ്ഗ്രഥന പുരസ്കാരം' കോൺഗ്രസിന്റെ ദേശീയ നേതാവും ആലപ്പുഴ എംപിയുമായ കെ.സി.വേണുഗോപാലിന്. ട്രസ്റ്റ് ഭാരവാഹികളായ പി.ടി സ്കറിയ, ടി.എൻ ബോബകുമാർ, എം എം മോഹൻദാസ് എന്നിവർ ആലപ്പുഴയിൽ വാർത്താസമ്മേളനത്തിലാണ് അവാർഡ് വിവരം പ്രഖ്യാപിച്ചത്.
ഇന്ത്യ എന്ന സ്വതന്ത്ര മതനിരപേക്ഷ രാഷ്ട്രം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിൽ നിന്ന് പുറകോട്ട് പോകുന്ന കാലഘട്ടത്തിൽ രാജ്യത്തിൻ്റെ ജനാധിപത്യ മതേതര മൂല്യങ്ങളേയും ഭരണഘടനയെയും കാത്ത് സംരക്ഷിക്കുവാൻ അഹോരാത്രം കഠിനാധ്വാനം ചെയ്യുന്ന പൊതുപ്രവർത്തകനും, നേതാവും എന്നതാണ് കെ.സി വേണുഗോപാലിനെ ദേശീയോദ്ഗ്രഥന അവാർഡിന് അർഹനാക്കിയത്.
ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും ശക്തിപ്പെടുത്തുന്നതിനുള്ള മാതൃകാപരമായ സംഭാവനകൾ നൽകിയവരെ ആദരിക്കുന്നതിനായി ടി.കെ മാധവൻ മെമ്മോറിയൽ ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ളതാണ് ഈ പുരസ്കാരം. ദേശീയ രാഷ്ട്രീയ രംഗത്ത് സജീവമായ ഇടപെടൽ നടത്തുന്ന മലയാളികളായ പൊതുപ്രവർത്തകരുടെ പട്ടികയിൽ നിന്നാണ് മുതിർന്ന മാധ്യമപ്രവർത്തകരായ പി.റ്റി.ചാക്കോ, കെ.ജി.മുകുന്ദൻ തഴക്കര, ചെറുകര സണ്ണി ലൂക്കോസ് എന്നിവരടങ്ങിയ ജൂറി, പുരസ്കാര നേതാവിനെ തിരഞ്ഞെടുത്തത്.
ഇന്ത്യൻ ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും സംരക്ഷണത്തിനായി സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ മറ്റൊരു മലയാളിയും നിർവഹിച്ചിട്ടില്ലാത്ത അത്ര നിസ്തുലമായ സംഭാവനയാണ് കെ.സി. ......
കൊച്ചി: ചിത്ര ആർട്സ് ഫൗണ്ടേഷൻ നേതൃത്വത്തിൽ രണ്ടുദിവസത്തെ ശ്രീ മുദ്ര ദേശീയ നൃത്തോത്സവത്തിന് ചാവറ കൾച്ചറൽ സെന്ററിൽ തുടക്കമായി. പായിപ്ര രാധാകൃഷ്ണൻ, ടി.ജെ. ......